Latest NewsKerala

അഞ്ച് വർഷങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ പത്ത് ദിവസം കൊണ്ട് കണ്ടെത്തിയ അന്വേഷണസംഘത്തെ അഭിനന്ദിച്ച് പിണറായി വിജയൻ

അഞ്ച് വർഷങ്ങൾക്ക് മുൻപ് കാണാതായ സന്ദീപ് എന്ന യുവാവിനെ പത്ത് ദിവസം കൊണ്ട് കണ്ടെത്തിയ അന്വേഷണസംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് വർഷം മുമ്പ് കാണാതായ മകനെ എത്രയും വേഗം കണ്ടെത്താൻ സഹായിക്കണമെന്ന ധർമടത്തെ സതീശൻ – ദീപ ദമ്പതികളുടെ നിവേദനം പത്ത് ദിവസം മുൻപാണ് തനിക്ക് ലഭിച്ചതെന്നും അന്വേഷണസംഘത്തിന്റെ ഊർജിതമായ അന്വേഷണത്തിനൊടുവിൽ 30കാരനായ സന്ദീപിനെ തമിഴ്നാട്ടിൽ വെച്ച് കണ്ടെത്തിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

അഞ്ച് വർഷം മുമ്പ് കാണാതായ മകനെ എത്രയും വേഗം കണ്ടെത്താൻ സഹായിക്കണമെന്ന ധർമടത്തെ സതീശൻ – ദീപ ദമ്പതികളുടെ നിവേദനം 10 ദിവസം മുമ്പാണ് എനിക്ക് കിട്ടിയത്. അത് ഉടൻ പൊലീസിന് കൈമാറി. അവരുടെ ഊർജിതമായ അന്വേഷണത്തിനൊടുവിൽ 30കാരനായ സന്ദീപിനെ തമിഴ്നാട്ടിൽ വെച്ച് കണ്ടെത്തി. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സന്തോഷത്തിൽ പങ്ക് ചേരുന്നു. അന്വേഷണ സംഘത്തിന് അഭിനന്ദനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button