കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് ഒന്‍പത് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച 13 പൈസ കൂടിയ ശേഷം ഇതുവരെ ഇന്ധന വില കുറഞ്ഞിരുന്നില്ല.
കൊച്ചിയില്‍ 73 രൂപ 13 പൈസയും തിരുവനന്തപുരത്ത് 74.44 രൂപയും കോഴിക്കോട്ട് 73.45 രൂപയുമാണ് പെട്രോളിന്റെ ഇന്നത്തെ വില. ഡീസലിന് കൊച്ചിയില്‍ 69 രൂപ 48 പൈസയും തിരുവനന്തപുരത്ത് 70.82 രൂപയും കോഴിക്കോട്ട് 69.80 രൂപയുമാണ് ഇന്നത്തെ നിരക്ക്.കഴിഞ്ഞ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ധനവില കൂടിയ നിലയിലായിരുന്നു. ആഗോളതലത്തിൽ ക്രൂഡോയിലിന്റെ വിലയിൽ വർദ്ധനവുണ്ടായതാണ് ഇന്ധനവില കൂടാൻ കാരണം.
Post Your Comments