KeralaNews

10,000 രൂപ പിഎം ഫണ്ടില്‍ നിന്ന് ലഭിക്കുമെന്ന വ്യാജപ്രചരണം; കലക്ട്രേറ്റിലെത്തിയത് ആയിരങ്ങള്‍

 

കോട്ടയം: പ്രധാനമന്ത്രിയുടെ ഫണ്ടില്‍നിന്ന് പതിനായിരം രൂപ ധനസഹായം കൊടുക്കുന്നുവെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് അപേക്ഷയുമായി കോട്ടയം കലക്ടറേറ്റിലേക്കെത്തിയത് ആയിരങ്ങള്‍. എത്തിയവരോട് കാര്യങ്ങള്‍ വിശദീകരിച്ച് ഉദ്യോഗസ്ഥര്‍ വലഞ്ഞു. ഇല്ലാത്ത ധനസഹായത്തിനായി രണ്ടായിരത്തിലേറെ അപേക്ഷകളാണ് കലക്ടറേറ്റില്‍ ലഭിച്ചത്. ഇത് ഇനി എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. സംഭവത്തെക്കുറിച്ച് റവന്യു വകുപ്പ് അന്വേഷണം തുടങ്ങി.

തിങ്കളാഴ്ച രാവിലെ മുതലാണ് വ്യാജപ്രചാരണത്തില്‍ കുടുങ്ങി ആളുകള്‍ കലക്ടറേറ്റിലേക്ക് എത്തിയത്. എഴുതിതെയ്യാറാക്കിയ അപേക്ഷയുമായാണ് പലരും എത്തിയത്. മറ്റുള്ളവര്‍ കലക്ടറേറ്റ് പരിസരത്ത് അപേക്ഷ എഴുതി നല്‍കുന്നവരുടെ സഹായവും തേടി. എത്തിയവരില്‍ വൈക്കം, കോട്ടയം താലൂക്കുകളില്‍ നിന്നുള്‍പ്പെടെയുള്ളവരുണ്ട്. പ്രളയബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരസഹായമായി 10,000 രൂപവീതം നല്‍കിയ രീതിയില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടില്‍നിന്ന് ധനസഹായം നല്‍കുന്നുവെന്നായിരുന്നു പ്രചാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button