കാഞ്ഞങ്ങാട്: റെയില്‍ പാളത്തില്‍ കാര്‍ കുടുങ്ങി. കോട്ടച്ചേരി-ആവിക്കര റോഡിലാണ് സംഭവം. ഇക്ബാല്‍ റോഡിലെ റെയില്‍വേ ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഇന്നലെ അടച്ചിട്ടിരുന്നു. ഇതോടെ ആവിക്കര റോഡ് വഴിയാണ് വാഹനങ്ങള്‍ വന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമായി. ഇതിനിടയില്‍ വേഗത്തില്‍ കടന്നു പോകാനൊരുങ്ങിയ കാറാണ് റെയില്‍ പാളത്തില്‍ കുടുങ്ങിപ്പോയത്. നാട്ടുകാരും മറ്റു വാഹനങ്ങളിലെത്തിയവരും ചേര്‍ന്ന് തള്ളി കാര്‍ പാളത്തില്‍ നിന്ന് മാറ്റുകയായിരുന്നു.
Post Your Comments