ഇറാനിലെ ചബഹാര്‍ തുറമുഖം വഴി ഇന്ത്യയുമായി ചരക്ക് ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി അഫ്ഗാനിസ്ഥാന്‍. ഇന്ത്യയിലേക്കുള്ള 5 കണ്ടൈയ്നറുകള്‍ അടങ്ങിയ കാര്‍ഗോ കപ്പല്‍ ഒരു മാസത്തിനുള്ളില്‍ അഫ്ഗാന്‍ അയക്കുമെന്ന് ഇറാന്‍ നഗര വികസന മന്ത്രാലയം അറിയിച്ചു.
22 ടണ്ണോളം വരുന്ന പയറുല്പന്നങ്ങളാണ് കാര്‍ഗോയിലുള്ളത്. അന്താരാഷ്ട്ര റോഡ് ഗതാഗത(റ്റി ഐ ആര്‍ ) സംവിധാനത്തിന് കീഴിലാണ് കാര്‍ഗോയുടെ കൈമാറ്റം. പരീക്ഷാടിസ്ഥാനത്തിലാണ് ഈ കാര്‍ഗോ ഇന്ത്യയിലേക്കു അയക്കുന്നതെന്നു അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചു ഇറാന്‍ അറിയിച്ചു.റ്റി ഐ ആര്‍ സംവിധാനത്തിന് കീഴില്‍ അതിര്‍ത്തിയിലെ നടപടിക്രമങ്ങള്‍ സുഗമമാകും. ഔദ്യോഗികമായി ചബഹാര്‍ തുറമുഖവുമായി ഇന്ത്യ ചരക്കുകപ്പലോട്ടം ആരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള ആദ്യ കപ്പല്‍ ഞായറാഴ്ച എത്തി. ഇറാനിയന്‍ മന്ത്രാലയമാണ് ഇത് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
എല്ലാ രണ്ടാഴ്ചയിലും മുംബൈ ,കണ്ഡല, മുദ്ര തുറമുഖങ്ങളില്‍ നിന്നും പതിവായി കപ്പലുകള്‍ അയക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യക്കു ഇതുവഴി അഫ്ഗാനിസ്ഥാനിലേക്കും, മധ്യ ഏഷ്യയിലേക്കും, ഉത്തര-ദക്ഷിണ ഗതാഗത ഇടനാഴിയിലേക്കും അനായാസ സമ്പര്‍ക്കം സാധ്യമാകും. കരബന്ധിതമായ അഫ്ഗാനിസ്താന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സജീവമാകുവാന്‍ ഈ തുറമുഖം സഹായിക്കും. 2017 ഇന്ത്യയുമായി സഹകരിച്ചു ഒരു വ്യോമയാന ഇടനാഴിയും അഫ്ഗാന്‍ തുറന്നിരുന്നു. മധ്യ ഏഷ്യക്ക് ഒരുപാടു അവസരങ്ങള്‍ ചബഹാര്‍ തുറന്നിടുന്നുണ്ടെന്നു ഇന്ത്യയിലെ ഉസ്‌ബെക്കിസ്ഥാന്‍ പ്രതിനിധി ഫാര്‍ഹോഡ് ആര്‍സീവ് പ്രതികരിച്ചു
Post Your Comments