ന്യൂ ഡല്‍ഹിയിലെ തണുത്ത കാലാവസ്ഥയെ ചൂടുപിടിപ്പിക്കുന്ന ലേലമാണ് നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 1800 ഓളം പാരിതോഷികങ്ങളാണ് ‘നമാമി ഗംഗ’ പദ്ധതിയുടെ ധനസഹായാര്‍ദ്ധം ലേലത്തിന് വച്ചത്.
ബാക്കിയുള്ളവ www.pmmomentos . gov.in എന്ന സൈറ്റുവഴി ഓണ്‍ലൈന്‍ ലേലത്തിന് ലഭ്യമാകും. ലേലത്തിന് വയ്ച്ച വസ്തുക്കളില്‍ രാജ്യത്തിന് അകത്തും പുറത്തും നിന്നും ലഭിച്ച ശില്പങ്ങള്‍ ,ചിത്രങ്ങള്‍ ,കൈത്തറികള്‍ ഷാളുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
1000 രൂപ അടിസ്ഥാന വിലയിലാണ് ലേലം ആരംഭിച്ചത്. 22000 രൂപയിലധികം ലേലത്തില്‍ നിന്നും ലഭിച്ചു.മികച്ച പ്രതികരണമാണ് ആളുകളില്‍ നിന്നും ലഭിച്ചതെന്ന് അദ്വൈത ചരണ്‍ ഗാരനായക് പറഞ്ഞു. മോദിയുടെ പാരിതോഷികങ്ങള്‍ എന്നതിനപ്പുറം നല്ലൊരു ഉദ്ദേശത്തിനായാണ് ഈ പണം വിനിയോഗിക്കുക എന്നതാണ് ആളുകളെ ലേലത്തിലേക്കു ആകര്‍ഷിച്ചത്. മുഴുവന്‍ തുകയും ഗംഗ ശുദ്ധീകരണത്തിനായി വിനിയോഗിക്കും എന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു.
Post Your Comments