ന്യൂ ഡൽഹി : ടാക്സി കാറുകളിലെ ചൈൽഡ് ലോക്കിന് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഡ്രൈവർക്ക് മാത്രം പ്രവർത്തിപ്പിക്കാവുന്ന ഈ സംവിധാനം ടാക്സി വാഹനങ്ങളിൽ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം 2019 ജൂലൈ ഒന്നു മുതൽ ടാക്സി വാഹനങ്ങളിൽ ചൈൽഡ് ലോക്ക് സംവിധാനം ഘടിപ്പിക്കരുതെന്ന് ഉത്തരവിറക്കിയത്. മേൽ കാലാവധിക്കുള്ളിൽ ടാക്സി വാഹനങ്ങൾ ഇവ ഒഴിവാക്കണമെന്നു ഉത്തരവിൽ പറയുന്നു.
കുട്ടികൾ അബദ്ധത്തിൽ വാഹനങ്ങളുടെ ഡോർ തുറക്കുന്നത് തടയാൻ വേണ്ടിയാണ് ഡ്രൈവർക്ക് പ്രവർത്തിപ്പിക്കാവുന്ന ലോക്കിങ് സംവിധാനം വാഹനങ്ങളിൽ നിലവിൽ വന്നത്. ഇത്തരം ലോക്കുകളുള്ള വാഹനങ്ങളുടെ ഡോർ ഡ്രൈവർക്കോ പുറത്തുനിൽക്കുന്നയാൾക്കോ മാത്രം തുറക്കാൻ സാധിക്കു. ടാക്സി കാറുകളിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെയും വിദ്യാർഥിനികളേയും പീഡിപ്പിക്കാൻ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പരാതി ഉയർന്നതോടെയാണ് ഇത് നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്.
Post Your Comments