ഇന്ത്യന്‍ സഹായത്തോടെ സ്വന്തമാക്കിയ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസെന. കൊളംബോയിലെ ഫോര്‍ട്ട് സ്റ്റേഷനില്‍ നിന്ന് ജാഫ്‌നയിലെ കങ്കശ്ശുസുരൈ റെയില്‍വേ സ്റ്റേഷന്‍ വരെയായിരുന്നു ട്രെയിനിന്റെ കന്നിയാത്ര.
ഡീസല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് ട്രെയിന്‍ (ഡിഎംയു) ആണ് ശ്രീലങ്കന്‍ റെയില്‍വേ സ്വന്തമാക്കിയത്. ശ്രീലങ്കന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി അര്‍ജുന രണതുംഗ ലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ തരന്‍ജിത്ത് സിംഗ് സന്ധു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പിന്നീട് രാഷ്ട്രപതിയും ഹൈക്കമ്മീഷണറും ഈ ട്രെയിനില്‍ യാത്ര ചെയ്യുകയും ചെയ്തു.
ആധുനിക സൗകര്യങ്ങളോടെയാണ് ട്രെയിന്‍ സര്‍വീസ് തുടങ്ങിയരിക്കുന്നതെന്ന് ലങ്കയിലെ ഇന്ത്യന്‍ മിഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എസി ചെയര്‍ കാറുകളാണ് പൂര്‍ണമായും ഇതിലുള്ളത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍, ജിപിഎസ് അധിഷ്ഠിത സംവിധാനം തുടങ്ങിയവയും ഇതിലുണ്ട്. മണിക്കൂറില്‍ 120 കിമി വേഗതയിലായിരിക്കും ട്രെയിന്‍ ഓടുന്നത്.
2017 മാര്‍ച്ചില്‍ ഇന്ത്യയുടെ റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസും (RITES) ശ്രീലങ്കന്‍ റെയില്‍വേയും ഒപ്പു വച്ച കരാറില്‍ 6 ഡിഎംയുകളും പത്ത് ലോക്കോമോറ്റീവുകളും ലങ്കക്ക് നല്‍കാമെന്ന് ധാരണയിലെത്തിയിരുന്നു.
Post Your Comments