കുവൈത്ത് സിറ്റി: ജോലി സമയം മാറ്റിയതില്‍ പ്രതിഷേധിച്ച് കുവൈത്ത് ജല വൈദ്യുതി മന്ത്രാലയത്തിലെ ജീവനക്കാര്‍. യൂറോപ്യന്‍ രാജ്യങ്ങളിലെ സമരരീതി അനുകരിച്ചു മഞ്ഞ ഓവര്‍കോട്ടു ധരിച്ചായിരുന്നു പ്രതിഷേധം. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല മറുപടി ലഭിച്ചില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി
പഴയ ജോലി സമയം പുനസ്ഥാപിക്കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ജല-വൈദ്യുതി മന്ത്രാലയത്തിലെ ജീവനക്കാര്‍ പ്രതിഷേധ സമരം നടത്തിയത്. ഇതേ ആവശ്യങ്ങളുന്നയിച്ച് ഇവര്‍ നടത്തുന്ന രണ്ടാമത്തെ സമരമാണ് ഞായറാഴ്ച അരങ്ങേറിയത്. ഫ്രാന്‍സിലെയും ചില യൂറോപ്യന്‍ രാജ്യങ്ങളിലെയും സമരക്കാരെ അനുകരിച്ച് മഞ്ഞ കോട്ട് ധരിച്ചാണ് ജീവനക്കാര്‍ പ്രതിഷേധത്തിനിറങ്ങിയത്.
സമരം വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് വ്യക്തമാക്കിയ ജീവനക്കാര്‍ തങ്ങളുടെ ആവശ്യം പാര്‍ലമെന്റ് അംഗങ്ങള്‍ ഗൗരവത്തിലെടുക്കണമെന്നും വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാദിലിനെ കുറ്റവിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല മറുപടി ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ വീണ്ടും സമരം നടത്തുമെന്നും ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments