കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയാണ് രാജ്യത്ത് ഭരണഘടന, ലിംഗസമത്വം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതെന്ന് സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. മൗലിക അവകാശങ്ങളെക്കുറിച്ച് പറഞ്ഞാല്‍ സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണെന്നും ജോസഫൈന്‍ പറഞ്ഞു. സംസ്ഥാന വനിതാ കമീഷന്‍ നേതൃത്വത്തില്‍ ‘ഭരണഘടന’ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം സി ജോസഫൈന്‍.
സമകാലീന സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഭരണഘടനാ സംബന്ധമായ ചര്‍ച്ച അനിവാര്യമാകുന്നത്. ലിംഗസമത്വത്തെക്കുറിച്ച് പരിമിതമായിട്ടാണെങ്കിലും 60 വര്‍ഷമായി കേരളത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ദേശീയതലത്തില്‍ അതുണ്ടായില്ല. സുപ്രിംകോടതി വിധിയോടെ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനായി. ഏതു സ്ത്രീ സൗഹാര്‍ദ്ദപരമായ വിധികള്‍ വരുമ്പോഴും ചില എതിര്‍ ശബദങ്ങളുണ്ടാകും.- ഇവയെ ആണ്‍ ശബ്ദങ്ങള്‍എന്നു വിളിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് എം സി ജോസഫൈന്‍ പറഞ്ഞു.
Post Your Comments