തിരുവനന്തപുരം: സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊലീസ് പരിശോധന അനാവശ്യവും ചട്ടവിരുദ്ധവുമെന്ന സിപിഐഎം ആരോപണം തെറ്റ്. മുഖ്യപ്രതി പാര്‍ട്ടി ഓഫീസിലുണ്ടെന്ന് വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് കാണിച്ച് എസ്.പി ചൈത്ര തെരേസ ജോണ്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പാര്‍ട്ടി ഓഫീസിലുണ്ടെന്ന് പ്രതി അമ്മയോട് പറയുന്നത് കേട്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതോടെ അനാവശ്യമെന്ന വാദവും തള്ളുകയാണ്. എന്നാല്‍ പ്രതിയെ കിട്ടിയില്ലായെന്നതാണ് പൊലീസിന് തിരിച്ചടി. സിപിഐഎം ജില്ലാ നേതൃത്വം നല്‍കിയ പരാതിയില്‍ ചൈത്രക്കെതിരായി നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് നാളെ ഡിജിപിക്ക് നല്‍കും
എന്നാല്‍ പരിശോധനക്ക് പിന്നില്‍ ഗൂഡാലോചനയെന്നും നടപടി വേണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. സിപിഎമ്മിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി.
Post Your Comments