തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത് ഡിസിപി ചൈത്രാ തെരേസാ ജോണിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം. ചൈത്രയുടെ നടപടിയ്ക്കു പിന്നില്‍ പി ആര്‍ ബുദ്ധിയാണെന്നും, ഷോ ഓഫ് ആണെന്നും റഹീം പറഞ്ഞു. പ്രശസ്തിക്കു വേണ്ടിയാണ് റെയ്ഡ് നടത്തിയത്. മൂന്ന് നിലയുള്ള സിപിഎം ഓഫീസ് ആറ് മിനിട്ട് കൊണ്ടാണ് പൊലീസ് പരിശോധിച്ചത്. ആറ് മിനിറ്റ് കൊണ്ട് എന്ത് തരം പരിശോധനയാണ് പൊലീസ് ചെയ്തതെന്നും റഹീം ചോദിച്ചു.
‘ഉത്തമ ബോധ്യമുണ്ടായാലേ കയറാന്‍ പാടുള്ളൂ. ഉത്തമ ബോധ്യമുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ അടച്ചിട്ട മുറി തുറന്നു നോക്കണ്ടേ. പ്രതിയെ പിടിക്കണമെന്ന ഇന്റന്‍ഷന്‍ അവര്‍ക്കില്ല. അവര്‍ ഷോ ഓഫിന് വേണ്ടി മാത്രം ചെയ്തതാണ് ഇത്. ഒരു മാധ്യമ സ്ഥാപനം ഈ വിഷയത്തില്‍ തുടര്‍ച്ചയായ 16 വാര്‍ത്തകള്‍ നല്‍കുകയാണ്. 24ന് റെയ്ഡ് നടത്തിയെങ്കിലും 25ന് ഉച്ചയ്ക്ക് മാത്രമാണ് വാര്‍ത്ത ബ്രേക്ക് ചെയ്തതെന്നും റഹീം ആരോപിച്ചു. ചൈത്ര തെരേസ ജോണ്‍ കൃത്യമായ പി ആര്‍ ഏജന്‍സി വഴിയാണ് വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
പി ആര്‍ ഏജന്‍സി ഏതാണെന്ന് പുറം ലോകത്തെ അറിയിക്കുന്നത് നല്ലതെന്നും ഇവരുടെ റെയ്ഡിനു പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് തോന്നുന്നില്ലെന്നും റഹിം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘പബ്ലിസിറ്റിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയ അജണ്ടയുണ്ടാവില്ല. ഇത് വെറും ഷോ ഓഫിന് വേണ്ടിയാണ് ചെയ്യുന്നത്. പ്രതിയെ പിടിക്കാനാണെങ്കില്‍ അവിടെ മുഴുവന്‍ തിരയണ്ടേ.. തിരഞ്ഞില്ല. വെറുതെ കയറുന്നു. വെറുതെ ഇറങ്ങുന്നു. എന്നിട്ട് ഓഫീസ് റെയ്ഡ് ചെയ്തെന്നു പറയുന്നു. അത് പൊലിപ്പിക്കാന്‍ വേണ്ടി ചികിത്സയിലായിരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറി തടയുന്നത് വരെ വാര്‍ത്തയാകുന്നു’.
കെട്ടിച്ചമച്ച വാര്‍ത്തയാണിത്. അവരെ ആ സ്ഥാനത്ത് നിന്ന് തെറിപ്പിച്ചു എന്നാണ് പിന്നെ വാര്‍ത്ത വരുന്നത്. അതും തെറ്റാണ്. ആദിത്യ ഐപിഎസ് തിരിച്ചു വന്നതിനാലാണ് അവര്‍ക്ക് സ്ഥാനം ഒഴിയേണ്ടി വന്നതെന്നും റഹീം പറഞ്ഞു.
Post Your Comments