തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്തതിനെ തുടര്‍ന്ന് എസ്പി ചൈത്രാ തെരേസാ ജോണിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് ഏബ്രഹാം ഡിജിപിക്കു കൈമാറി. പരിശോധന സംബന്ധിച്ച് കോടതിക്ക് എസ്പി സേര്‍ച്ച് മെമ്മോറാണ്ടം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ റെയിഡിനെ കുറിച്ച് ജനറല്‍ ഡയറിയിലും രേഖപ്പെടുത്തിയതിനാല്‍ സംഭവത്തില്‍ ചട്ടലംഘനമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈത്രയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയിലുള്ള അന്വേഷണ റിപ്പോര്‍ട്ടാണിത്. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലേയ്ക്ക് കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി പാര്‍ട്ടി ഓഫിസില്‍ ഒളിവിലുള്ളതായി ഇയാളുടെ ഫോണ്‍ ചോര്‍ത്തി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിയതിനെ തുടര്‍ന്നായിരുന്നു ചൈത്രയുടെ പരിശോധന. പോലീസ് സംഘത്തില്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളജ് സിഐയും ഒപ്പമുണ്ടായിരുന്നു. ചിലര്‍ വിവരം ചോര്‍ത്തിയതോടെ പ്രതി കടന്നുകളഞ്ഞെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
പോക്‌സോ കേസില്‍ ഉള്‍പ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സ്റ്റേഷനില്‍ കാണാന്‍ സമ്മതിച്ചില്ലെന്ന തര്‍ക്കത്തിനു പിന്നാലെയാണു കല്ലേറുണ്ടായതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍ ചൈത്രയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട വിഷയമായതു കൊണ്ടുതന്നെ
ഡിജിപി പരിശോധിച്ച ശേഷം അദ്ദേഹത്തെ അറിയിക്കും. അതേസമയം എസ്പിക്കെതിരെ നടപടി സ്വീകരിച്ചാല്‍ അതു യുവ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നു ചില സഹപ്രവര്‍ത്തകര്‍ ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ട്.
Post Your Comments