ദുബായ്•റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ഒമാനിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (മവസലാത്ത്) യും സംയുക്തമായി ദുബായ്-മസ്ക്കറ്റ് നഗരങ്ങളെ ബന്ധിപ്പിച്ച് ബസ് സര്‍വീസ് ആരംഭിച്ചു.
റാഷിദിയ മെട്രോ ബസ് സ്റ്റേഷന്‍, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2, അബു ഹൈല്‍ ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ദിവസേന മൂന്ന് സര്‍വീസുകള്‍ നടത്തും.
ഒരു വശത്തേക്ക് മാത്രം 55 ദിര്‍ഹവും ഇരുവശത്തേക്കും കൂടി 90 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.
ബസ് സമയക്രമം
അബു ഹൈല്‍ ബസ് സ്റ്റേഷന്‍ ( 7.30 AM, 3.30 PM, 11.00 PM)
എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2 ( 7.45 AM, 3.45 PM, 11.15 PM)
റാഷിദിയ മെട്രോ ബസ് സ്റ്റേഷന്‍ ( 8.00 AM, 4 PM, 11.30 PM)
Post Your Comments