ക്വലാലംപൂര്‍: ചൈനയ്ക്ക് നല്‍കിയിരുന്ന ഈസ്റ്റ് കോസ്റ്റ് റെയില്‍ ലിങ്ക് പദ്ധതി മലേഷ്യ റദ്ദാക്കി. 1960 കോടി ഡോളര്‍ കരാര്‍ തുക വരുന്ന പദ്ധതിയാണ് റദ്ദാക്കിയത്. നിലവിലെ സാമ്ബത്തിക സ്ഥിതി അനുസരിച്ച് ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് മലേഷ്യന്‍ ധനകാര്യ മന്ത്രി അസ്മിന് അലി പറഞ്ഞു.
മലേഷ്യ 25,100 കോടി ഡോളറിന്റെ കടക്കെണിയിലാണ് ഇപ്പോള്‍ ഉള്ളത്. അതിനാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ പല കരാറുകളും പുനഃപരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കരാറുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ പ്രതിവര്‍ഷം 12.12 കോടി ഡോളര്‍ പലിശയായി മാത്രം ചൈനയ്ക്ക് നല്‍കേണ്ടിവരുമായിരുന്നുവെന്ന് അലി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് ചൈനയുമായുള്പ്പെടെ ഏര്‍പ്പെട്ട പല കരാറുകളിലും അഴിമതി നടത്തിയിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ പദ്ധതികള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments