KeralaNews

സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജപ്രചരണം; എം എ ബേബി പരാതി നല്‍കി

 

തിരുവനന്തപുരം: ശബരിമലയെപ്പറ്റിയും അയ്യപ്പനെപ്പറ്റിയും താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി പ്രചരിപ്പിയ്ക്കുന്നതിനെതിരെ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഡിജിപിയ്ക്ക് പരാതി നല്‍കി. ബേബി ഫേസ് ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്.

പോസ്റ്റ് ചുവടെ:

‘ശബരിമല അയ്യപ്പന്‍ വെറും വിശ്വാസം മാത്രം ആണെന്നും പന്തളത്ത് ജീവിച്ചിരുന്നു എന്നത് കെട്ട് കഥ ‘ ആണെന്നും ഞാന്‍ പറഞ്ഞതായി വാര്‍ത്ത ഉണ്ടാക്കി നവ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു .എന്നാല്‍ ഇത്തരം ഒരു കാര്യം ഞാന്‍ ഒരിടത്തും പറഞ്ഞിട്ടുള്ളതല്ല .എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കുവാനുമാണ് ഈ പ്രചാരണം എന്നാണ് കരുതുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഈ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ഡി ജി പി യ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button