മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാവണമെന്ന്
പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ നിതിന്‍ ഗഡ്കരി പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് 2014ല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണു ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും ഗഡ്കരി പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ഈ രണ്ട് പ്രസ്താവനകളുടേയും ചൂടാറും മുമ്പ് ബിജെപിയെ പറയാതെ പറഞ്ഞ് ഉപദേശിച്ചിരിക്കുകയാണ് വീണ്ടും ഗഡ്കരി.
‘വാഗ്ദാനങ്ങള്‍ പാലിക്കുന്നവരെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതേ നേതാക്കാള്‍ വാഗ്ദാന ലംഘനം നടത്തിയാല്‍, ജനം പ്രഹരിക്കും. അതിനാല്‍ നടപ്പാക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങള്‍ക്കു നല്‍കാവൂ. സ്വപ്നങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന ആളല്ല ഞാന്‍. 100 ശതമാനം ആധികാരികതയോടെ മാത്രമേ സംസാരിക്കാറുള്ളൂ. അത്തരം കാര്യങ്ങളേ വാഗ്ദാനം ചെയ്യാറുള്ളൂ’ എന്നാണ് ഗഡ്കരി പറഞ്ഞത്. എല്ലാ ര്ഷ്ട്രീയകാര്‍ക്കുമുള്ള ഉപദേശമെന്ന മട്ടിലാണ് ഗഡ്കരി സംസാരിച്ചതെങ്കിലും ഇത് ബിജെപിയെ കുത്താതെ കുത്തിയതാണെന്നാണ് പരക്കെയുള്ള സംസാരം.
അതേസമയം ഗഡ്കരിയുടെ പരാമര്‍ശനം വന്നയുടന്‍ തന്നെ ഇതിനെ മുതലാക്കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത് വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ഗഡ്കരി കണ്ണാടി പിടിച്ചിരിക്കുകയാണെന്നും, മോദിക്കെതിരെ ഗഡ്കരി ആക്രമണം തുടങ്ങിയെന്നുമായിരുന്നു ഒവൈസി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം.
ജനപിന്തുണയോടെ അധികാരത്തില്‍ വരാന്‍ സാധിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയാണു നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി 2014ല്‍ അധികാരത്തില്‍ എത്തിയതെന്നായിരുന്നു ഗഡ്കരിയുടെ നേരത്തേയുള്ള പരാമര്‍ശം. ഒരു ടിവി അഭിമുഖത്തിലായിരുന്നു ഗഡ്കരി ഇത് പറഞ്ഞത്.
അതേസമയം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന വ്യക്തമാക്കി. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്നും പറഞ്ഞു.
Post Your Comments