സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജി നല്‍കിയ യൂത്ത് ഫോര്‍ ഈക്വാലിറ്റിയെന്ന സംഘടനക്ക് പിന്നില്‍ ബി.ജെ.പിയെന്ന് ആന്ധ്രാപ്രദേശ് മുന്‍ ചീഫ് ജസ്റ്റിസ് വി ഈശ്വരയ്യ. ഇത്തരമൊരു ഹര്‍ജി നല്‍കിയത് സംവരണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് സംവരണ ബില്‍ കൊണ്ടുവന്നത്.
ഭരണഘടനയുടെ അന്തസത്തയെ തകര്‍ത്താണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. സ്വന്തം നിലയില്‍ സുപ്രിംകോടതിയെ സമീപിച്ചുവെന്നും ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ കൂടിയായ ജസ്റ്റിസ് വി ഈശ്വരയ്യ പറഞ്ഞു.തുല്യത എന്നത് ഭരണ വര്‍ഗത്തിന്റെ സൃഷ്ടിയാണ്. നല്ല ഉദ്ദേശ്യത്തോടെയല്ല അവര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബില്‍ രാഷ്ട്രീയ പ്രേരിതമാണ്. മതിയായ പഠനങ്ങള്‍ നടന്നിട്ടില്ല. പൊതുജന അഭിപ്രായം പരിഗണിച്ചിട്ടില്ലെന്നും ഈശ്വരയ്യ പറഞ്ഞു.
Post Your Comments