UAELatest NewsGulf

യുഎഇയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി കീഴ്മേല്‍ മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

  ഉം അല്‍ കുവാന്‍  : യുഎഇയിലെ ഉം അല്‍ കുവാന്‍ മേഖലയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി കീഴ്മേല്‍ മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക് . രാത്രി സമയമായിരുന്നു അപകടം. ഒരു എമിറാത്തിയും 4 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കുമാണ് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍.

കബിര്‍ ഏരിയയില്‍ വെച്ച് ഒരു വാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും ഇരു വാഹനങ്ങളും ഇടിയുടെ ആഘാതത്തില്‍ കീഴ്മേല്‍ മറിയുകയും ചെയ്യുകയായിരുന്നു. ഉടനടി ആംബുലന്‍സ് സ്ഥലത്തെത്തി പരിക്കേറ്റവരെ ഷേക്ക് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button