ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സ്ഥിരതയുള്ള ഊര്‍ജ്ജത്തിന് വേണ്ടി അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന ശാസ്ത്രജ്ഞര്‍ സൂര്യഭഗവാനെ ശ്രദ്ധിക്കുന്നില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍. സൂര്യഭഗവാന്‍ എല്ലായ്‌പ്പോഴും അവിടെ ഉണ്ട്. അദ്ദേഹം നമുക്കെപ്പോഴും അനുഗ്രഹം നല്‍കുന്നുണ്ട്. നമ്മള്‍ അത് ശരിയായ വിധത്തില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്രാസ് ഐഐടിയില്‍ നടന്ന സൗരോര്‍ജ്ജ സ്പെക്ട്രത്തിന്റെ പരിപാടിയില്‍ ശാസ്ത്രജ്ഞരും ഗവേഷകരും ഉള്‍പ്പെടുന്ന വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പൈതഗോറസ് സിദ്ധാന്തം ഇന്ത്യക്കാര്‍ കണ്ട് പിടിച്ചതാണെന്നും ഗ്രീക്കുകാര്‍ അത് സ്വന്തമാക്കിയതാണെന്നും പറഞ്ഞ മന്ത്രി അറബികള്‍ വ്യാപാരത്തിനെത്തുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ ജനതയ്ക്ക് ആള്‍ജിബ്ര അറിയാമായിരുന്നുവെന്നും പറഞ്ഞു.
തന്റെ ശാസ്ത്രത്തിലുള്ള അറിവ് പ്രകടിപ്പിച്ച കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്നതിലും പിശുക്ക് കാണിച്ചില്ല. അസാധാരണമായ കഴിവുകള്‍ ഉള്ള വ്യക്തിയാണ് നരേന്ദമോദിയെന്നും ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തെ തിരികെ കൊണ്ട് വരുന്നതില്‍ അദ്ദേഹം കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും നമ്മുടെ ഭൂതകാലത്തിലെ ശാസ്ത്രീയ സാമൂഹിക അറിവുകളെക്കുറിച്ച് പ്രധാനമന്ത്രി എല്ലായ്‌പ്പോഴും ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments