CinemaMollywoodNewsEntertainment

ദുല്‍ഖറിനൊപ്പമുള്ള കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തി നിത്യ

 

സ്ഥിരമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാറില്ലെങ്കിലും പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട താരജോഡിയാണ് നിത്യ മേനോനും, ദുല്‍ഖര്‍ സല്‍മ്മാനും. തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരങ്ങളാണ് ഇവര്‍. ഇവരുടെ താര ജോഡി തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ തന്നെ അംഗീകരിച്ചതുമാണ്.

2012 ല്‍ പുറത്തിറങ്ങിയ അന്‍വര്‍ റഷീദ് ചിത്രമായ ഉസ്താദ് ഹോട്ടലിലൂടെയാണ് നിത്യയും ഡിക്യൂവും ആദ്യമായി ഒരുമിച്ചെത്തിയത്. ഉസ്താദ് ഹോട്ടല്‍ വന്‍ വിജയമായിരുന്നു. ഈ ചിത്രത്തോട് കൂടി ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ മണി രത്‌നം ചിത്രമായ ഓകെ കണ്‍മണി, 100 ഡേയ്‌സ് ഓഫ് ലവ്, എന്നീ ചിത്രങ്ങളിലൂടെ ഇരു താരങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. ഇവരുടെ ഈ കെമിസ്ട്രി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമായിരുന്നു. ഇതിനെ കുറിച്ച് നിത്യ മേനോന്‍ തന്നെ തുറന്നു പറയുകയാണ്. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിനു നല്‍കിയ അഭിമുഖത്തിലാണ് നിത്യ ഈ രഹസ്യം വെളിപ്പെടുത്തിയത്.

സിനിമ സെറ്റിലെ പരിചയം മാത്രമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായത്. എന്നാല്‍ വര്‍ഷങ്ങളായുളള ആത്മബന്ധമായിരുന്നു. സെറ്റില്‍ വര്‍ഷങ്ങളായി പരിചയമുളള സുഹൃത്തുക്കളെ പോലെയായിരുന്നു . അതു കൊണ്ട് തന്നെ അതിനേക്കാള്‍ ആത്മബന്ധം സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. അത് ചിലപ്പോഴൊക്കെ ഞങ്ങളെ തന്നെ വിസ്മയിപ്പിക്കാറുണ്ടെന്നും താരം പറഞ്ഞു.

മണി രത്‌നത്തിന്റെ ഓകെ കണ്‍മണിയില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. ആദ്യ ദിവസം സെറ്റിലെത്തിയപ്പോള്‍ താന്‍ ആകെ പകച്ചു പോയി. ഒരു പട്ടാള ക്യാമ്പ് പോലെയായിരുന്നു. രാവിലെ നാലു മണിയ്ക്ക് എഴുന്നേറ്റ് കൃത്യം 5 മണിയ്ക്ക് തന്നെ ഷൂട്ടിനെത്തണം. ഒരു അഭിനേതാവിനെ കൊണ്ട് എങ്ങനെ അഭിനയിപ്പിക്കണമെന്നും അവരില്‍ നിന്ന് മാക്‌സിമം ഔട്ട് എങ്ങനെ കണ്ടെത്തണമെന്നും മണിരത്‌നം സാറിനറിയാം. കൂടാതെ അഭിനേതാക്കള്‍ക്ക് നല്ല ഫ്രീഡം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം.

നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയില്‍ സാവിത്രിയായി ആദ്യം പരിഗണിച്ചത് നിത്യ മേനോനെ ആയിരുന്നു. എന്നാല്‍ പിന്നീട് താരം ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ജെമിനി ഗണേശനായി ദുല്‍ഖര്‍ എത്തിയപ്പോള്‍ സാവിത്രിയായി കീര്‍ത്തി സുരേഷായിരുന്നു എത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന ലഭിച്ചിരുന്നത്. ദുല്‍ക്കറിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button