ലോകചരിത്രത്തിലെ ഏറ്റവും ശക്തരായ വനിതകളില്‍ ഒരാളായിരുന്നു ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര. ചരിത്രകാരന്മാര് ക്ലിയോപാട്രയെക്കുറിച്ച് കണ്ടെത്തുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തയാകാറുണ്ട്. സൗന്ദര്യത്തിന്റെ മൂര്ത്തീഭാവമെന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ക്ലിയോപാട്രയുടെ ശവകുടീരം ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്നത് പുരാവസ്തു ശാസ്ത്രജ്ഞരെ ഏറെ നിരാശരാക്കിയിരുന്നു.
ക്ലിയോപാട്രയുടെയും മാര്‍ക്ക് ആന്റണിയുടെയും ശവകുടീരം ഉടന്‍ കണ്ടെത്താനാകുമെന്നാണ് ഈജിപ്ഷ്യന്‍ ചരിത്രകാരന്മാര് അവകാശപ്പെടുന്നത്. അലക്സാന്‍ഡ്രിയയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ടപോസിരിസ് മാഗ്ന എന്ന സ്ഥലത്താണ് ഇവരുടേതെന്ന് കരുതുന്ന ശവകുടീരം കണ്ടെത്തിയിരിക്കുന്നത്. പുരാവസ്തു ഗവേഷകര്‍ ഇവിടെ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
Post Your Comments