
മലപ്പുറം: വാഗണ്‍ കൂട്ടക്കൊല രക്തസാക്ഷികളെ ദേശീയ സ്വാതന്ത്ര്യ സമരരക്തസാക്ഷി പട്ടികയില്‍ നിന്നു ഒഴിവാക്കിയെന്ന് ആരോപണം. വാഗണ്‍ ദുരന്തത്തിനിരയായ 64 പേരെയാണ് ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ പുറത്തിറക്കാന്‍ പോകുന്ന പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ദ ഹിന്ദുവാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
Read Also : 90 ലധികം പേര്‍ കൊല്ലപ്പെട്ട കാബൂള്‍ വിമാത്താവള സ്‌ഫോടനത്തെ അപലപിച്ച് യുഎഇ
1921 ലെ മലബാര്‍ സമരത്തോടനുബന്ധിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സമരം ബ്രിട്ടീഷ് കോളോണിയലിസത്തിനും ജന്മിത്വത്തിനും എതിരായിരുന്നു. ഇവര്‍ രക്തസാക്ഷികളാവാം. എന്നാല്‍ അവര്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളല്ല എന്നാണ് പാനല്‍ വിലയിരുത്തിയതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
ആലി മുസ്ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഉള്‍പെടെ 387 രക്ത സാക്ഷികളെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതായി കഴിഞ്ഞ ദിവസം ദ ഹിന്ദു റിപോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments