2000 വർഷം പഴക്കമുള്ള ശവക്കല്ലറ തുടന്ന് പുരാവസ്തു ഗവേഷകർ. ശവക്കല്ലറ തുറന്നാൽ ശാപം കിട്ടുമെന്നും മരണം വരെ സംഭവിക്കുമെന്ന വിശ്വാസങ്ങളെ മറികടന്നായിരുന്നു ഗവേഷകർ ശവക്കല്ലറ തുറന്നത്.
ഇതിൽ നിന്ന് മൂന്ന് മമ്മികളെ കണ്ടെത്തി. അഴിക്ക് വെള്ളത്തിലായിരുന്നു ഇവ കിടന്നിരുന്നത്. അലക്സാണ്ഡ്രിയയിൽ നിന്ന് കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ ശവക്കല്ലറ കൂടിയായിരുന്നു ഇത്.
ഈ മാസം തുടക്കത്തിലായിരുന്നു പുരാവസ്തു ഗവേഷകർ ശവക്കല്ലറ കണ്ടെത്തിയത്. ഇത് തുറക്കുന്നതിനെ നിരവധി പേർ എതിർത്തിരുന്നു. മുൻപ് ശവക്കല്ല തുറന്ന നിരവധി ആളുകൾ മരണപ്പെട്ടിരുന്നു.
ശവക്കല്ലറ തുറക്കാൻ വളരെ അധികം കഷ്ടപ്പെടേണ്ടി വന്നു, എന്നാൽ ഞങ്ങൾക്ക് യാതൊരു ശാപവും കിട്ടിയില്ലെന്ന് ഈജിപ്ത് പുരാവസ്തു ഗവേഷക കൗൺസിൽ സെക്രട്ടറി പറഞ്ഞു.
കണ്ടെത്തിയ മമ്മികൾ പട്ടോൽമൈക് അല്ലെങ്കിൽ റോമൻ റോയൽ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് നിഗമനം. മമ്മയിൽ ആഭരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വിദഗ്ധ പഠനത്തിനായി മമ്മികൾ മ്യൂസിയത്തിലേക്ക് മാറ്റി. വിശധമായ പഠനങ്ങൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകുവെന്ന് അധികൃതർ പറഞ്ഞു
Post Your Comments