ന്യൂ ഡൽഹി : ഇന്ത്യ നിർമ്മിച്ച അതിവേഗ ട്രെയിനായ ട്രെയിൻ 18 ഇനി മുതല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് എന്നറിയപ്പെടും. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ നിര്‍ദ്ദേശിച്ച പല പേരുകളില്‍ നിന്നും വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന പേര് തെരഞ്ഞെടുക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ അഭിമാനമായ ഈ ട്രെയിൻ മറ്റ് രാജ്യങ്ങളിലേക്ക് കൂടി കയറ്റി അയക്കാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യം വിദേശത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്ത്യയിൽ നിര്മിക്കുകയായിരുന്നു. മുന്നിലും പിന്നിലും ഡ്രൈവര്‍ കാബിനുകൾ, ഓട്ടോമാറ്റിക് ഡോർ,ജിപിഎസ്,വൈ ഫൈ ഇന്‍ഫോടെയ്ന്‍മെന്റ് എന്നിവയാണ് ഈ ട്രെയിനിന്റെ പ്രധാന പ്രത്യേകതകൾ
Post Your Comments