Latest NewsCricket

നേരിട്ടെത്തി മാപ്പ് പറഞ്ഞതും തുണച്ചില്ല :വംശീയാധിക്ഷേപ വിവാദത്തില്‍ പാകിസ്ഥാന്‍ നായകന് വിലക്ക്

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിനിടെ വംശീയ അധിക്ഷേപം നടത്തിയതിന് പാക്കിസ്ഥാന്‍ നായകന് നാല് മത്സരങ്ങളില്‍ നിന്നും ഐസിസി വിലക്കി. രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡില ഫെഹ്ലുക്വായോക്കെതിരെ നടത്തിയ വംശീയ അധിക്ഷേപമാണ് സര്‍ഫ്രാസിന് വിനയായത്.

ഐസിസിയുടെ അന്റി- റേസിസം കോഡിന്റെ ലംഘനത്തെത്തുടര്‍ന്നാണ് നടപടി. സംഭവം വിവാദമായതിന് പിന്നാലെ സര്‍ഫ്രാസ് ദക്ഷിണാഫ്രിക്കന്‍ ടീമിനോടും ആന്‍ഡില ഫെഹ്ലുക്വിനോടും മാപ്പപേക്ഷിച്ച് രംഗത്ത് വന്നിരുന്നു.

ആന്‍ഡിലയെ നേരിട്ട് കണ്ട് പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായും സര്‍ഫ്രാസ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഈ നീക്കങ്ങളൊന്നും തന്നെ അച്ചടക്ക നടപടിയില്‍ നിന്നും സര്‍ഫ്രാസിനെ രക്ഷിച്ചില്ല. സര്‍ഫ്രാസിന്റെ അഭാവത്തില്‍ ഓള്‍ റൗണ്ടര്‍ ഷോയ്ബ് മാലിക്ക് ടീമിനെ നയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button