കാട്ടൂര്‍, കാറളം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ 2019-20 വാര്‍ഷിക പദ്ധതി പ്രകാരം വ്യക്തിഗത /ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അര്ഹതയുള്ളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം പഞ്ചായത്ത് ഓഫീസ്, വെറ്റിനറി ഡിസ്പെന്‍സറി, കൃഷി ഭവന്, വിഇഒ ഓഫീസ്, അങ്കണവാടി, അതാതു വാര്‍ഡിലെ ഗ്രാമ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 30 വൈകീട്ട് 3 വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0480-2877383(കാട്ടൂര്‍), 2885421(കാറളം).
Post Your Comments