സിയാച്ചിന്‍ : കൊടു തണുപ്പില്‍ വിശ്രമമില്ലാതെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെ റിപബ്ലിക് ദിനത്തിലും സ്വാതന്ത്രദിനത്തിലെങ്കിലും നമ്മളില്‍ എത്ര പേര്‍ ഓര്‍ക്കാറുണ്ട്. എന്നാല്‍ റിപബ്ലിക് ദിനത്തില്‍ മഞ്ഞു മലയില്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ക്കായി പിസ എത്തിച്ചു നല്‍കി മാതൃക കാട്ടിയിരിക്കുകയാണ് ‘ഡൊമിനോസ് പിസ ഇന്ത്യ അധികൃതര്‍’.
സിയ്യാച്ചിനിലെ പട്ടാള ക്യംപില്‍ പിസ എത്തിച്ചു നല്‍കുന്ന ചിത്രങ്ങള്‍ കമ്പനി തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ‘നമ്മുടെ രാജ്യത്തിന് വേണ്ടി കൊടുംതണുപ്പ് സഹിച്ച് അശ്രാന്ത പരിശ്രമം നടത്തുന്ന, അതിര്‍ത്തി കാക്കുന്ന ധീര ജവാന്‍മാര്‍ക്ക് ഞങ്ങളുടെ നന്ദിയുടെ പ്രതീകമാണിത്’ ഡൊമിനോസ് പിസ് ഇന്ത്യ ട്വിറ്ററില്‍ കുറിച്ചു.
സമുദ്ര നിരപ്പില്‍ നിന്നും 20000 അടി ഉയരത്തില്‍ നില്‍ക്കുന്ന സിയ്യാച്ചിന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധ മേഖലയാണ്. നിരവധി പേരാണ് ഡൊമിനോസ് അധികൃതരുടെ ഈ പ്രവൃത്തിക്ക് സമൂഹ മാധ്യമത്തില്‍ കൂടി അഭിനന്ദനമറിയിച്ചത്.
We are honoured to have served hot Domino’s pizzas to our brave Soldiers and Officers at Siachen as a gesture of our gratitude for their untiring service to the nation.#DominosinSiachen #Republicday2019 #Dominos pic.twitter.com/DhrwEjCekW
— dominos_india (@dominos_india) January 26, 2019
Post Your Comments