തൃശൂര്‍: യുവമോര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തൃശൂര്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തേക്കിന്‍ക്കാട് മൈതാനിയില്‍ ഒരുക്കിയിരിക്കുന്നത് 10 അടി ഉഇയരത്തിലുള്ള വേദി. പ്രത്യേക ബാരിക്കേട് സംവിധാനം ഒരുക്കിയിട്ടുള്ള വേദിയില്‍ 50 മീറ്റര്‍ അകമെയാണ് പ്രവര്‍ത്തകര്‍ക്കും കാണികള്‍ക്കുമുള്ള ഇരിപ്പിടം സജ്ജമാക്കിയിരിക്കുന്നത്. സമ്മേളന നഗരിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിനു താല്‍ക്കാലിക റാമ്പും ഒരുക്കിയിട്ടുണ്ട്. കൂടാതെ കാണികള്‍ക്കായി വലിയ എല്‍ഇഡി സ്‌ക്രീന്‍ സ്ഥാപിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ഒന്നു മുതലാണ് സമ്മേളന സ്ഥലത്തേയ്ക്കുള്ള പ്രവേശനം ആരംഭിച്ചത്. ഇതിനോടകം തന്നെ വലിയ ജനാവലി തന്നെ മോദിയെ സ്വീകരിക്കാന്‍ തേക്കിന്‍ക്കാട്ടില്‍ എത്തിയിട്ടുണ്ട്. 5 കവാടങ്ങളിലൂടെ മെറ്റല്‍ ഡിറ്റക്ടര്‍ വഴി പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്. നടുവിലാലില്‍ നിന്നും സമ്മേളന നഗരിയിലേക്കു താല്‍ക്കാലിക റാമ്പ് ഒരുക്കിയിട്ടുണ്ട്. വിവിഐപികള്‍ നായ്ക്കനാല്‍ ജംക്ഷനിലൂടെയാണു സമ്മേളനസ്ഥലത്തേക്കു പ്രവേശിക്കുക. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം സെന്റ് തോമസ് കോളജ് റോഡില്‍ നിന്നു പാറമേക്കാവ് ജംക്ഷനിലേക്കു തിരിഞ്ഞ് നെഹ്‌റു പാര്‍ക്കിനു മുന്നിലൂടെ സമ്മേളന നഗരിയിലെത്തും.
Post Your Comments