തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ പോലീസ് മേധാവി ടി.പി സെന്‍ കുമാര്‍. ശരാരശരിയില്‍ താഴെയുള്ള ശാസത്രജ്ഞനാണ് നമ്പി നാരായണന്‍. പുരസ്‌കാരം നല്‍കുന്നതിനു വേണ്ടിയുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്നും സെന്‍കുമാര്‍ ചോദിച്ചു. അവാര്‍ഡ് നല്‍കിയവര്‍ ഇത് വിശദീകരിക്കണമെന്നും സെന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് ഈ അംഗീകാരമെന്നും സെന്‍ കുമാര്‍ ചോദിച്ചു.
ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിയേയും അമീര്‍ ഉല്‍ ഇസ്ലാമിനും, ഈ വര്‍ഷം പട്ടികയില്‍ ഉള്‍പ്പെടാതെ പോയ മറിയം റഷീദയ്ക്കു വരെ പത്മവിഭൂഷണ്‍ തന്നെ കിട്ടിയേക്കുമെന്നും സെന്‍ കുമാര്‍ പരിഹസിച്ചു.
Post Your Comments