തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ ആര്‍എസ്എസ് നിയന്ത്രിക്കും. ഇതിനായി എല്ലാ മണ്ഡലങ്ങളിലും ഒരു സംയോജകനേയും ഒരു സഹസംയോജകനേയും നിയമിക്കും. ആര്‍എസ്എസിനാണ് നിയമനത്തിന്റെ ചുമതല. അതേസമയം നിയമസഭാ മണ്ഡലതലത്തിലും പഞ്ചായത്ത് തലത്തിലും ഇതേ മാതൃകയില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് ചുമതല നല്‍കും എന്നാണ് വിവരം.
ബി.ജെ.പി. എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കുന്ന അഞ്ചിടങ്ങളില്‍ മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാക്കള്‍ക്കാണ് ചുമതല. പ്രസാദ് ബാബു (തിരുവനന്തപുരം), സുദര്‍ശനന്‍ (ആറ്റിങ്ങല്‍), കെ.ബി. ശ്രീകുമാര്‍ (പത്തനംതിട്ട), എ. വിനോദ് (തൃശ്ശൂര്‍), ഉണ്ണികൃഷ്ണന്‍ (പാലക്കാട്) എന്നിവരാണ് ചുമതലക്കാര്‍. സാമ്പത്തിക കാര്യങ്ങളും ആര്‍.എസ്.എസ്. നിയന്ത്രണത്തിലാകും.
മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന ക്യാമ്പും ഈ മാസം ആദ്യം നടന്നിരുന്നു. എറണാകുളത്ത് സംഘടിപ്പിച്ച ക്യാമ്പില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തരാണ് ഇവര്‍ക്ക് ക്ലാസ്സുകള്‍ നല്‍കിയത്. തുടര്‍ന്ന് ഇവര്‍ക്ക് ഡല്‍ഹിയില്‍ നല്‍കിയ ക്ലാസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പങ്കെടുത്തിരുന്നു.
Post Your Comments