Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറണം: മന്ത്രി എ.സി. മൊയ്തീന്‍

കാക്കനാട്: ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറാനാണ് ശ്രമിക്കേണ്ടതെന്ന് തദ്ദേശ സ്ഥാപന വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന 70ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയുള്ള നമ്മുടെ ഭരണഘടനയുടെ അടിത്തറയിലാണ് ഒറ്റ മനസായി തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത്. ഭരണഘടന വ്യവസ്ഥകള്‍ക്ക് പകരമായി മറ്റു ചില ചിന്തകള്‍ ഉയരുന്നത് അപകടകരമാണ്. ഇത് നാടിന്റെ ബഹുസ്വരതയ്ക്ക് ഭീഷണി സൃഷ്ടിക്കും.

ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറണം. മതവും വിശ്വാസവും വ്യക്തിപരം. മതം, ദൈവ വിശ്വാസത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം ഭരണഘടന മൂല്യങ്ങളെ തകര്‍ക്കും. ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ കേരളം ഒറ്റകെട്ടായി നേരിട്ടു. മതനിരപേക്ഷ മൂല്യങ്ങളാണ് ഈ കൂട്ടായ്മ സൃഷ്ടിച്ചത്. ഭരണ ഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സംസ്‌കാരത്തിന്റെ ഫലം കൂടിയാണത്. പല കാര്യങ്ങളിലും കേരളം മുന്നിലാണെങ്കിലും ഇനിയുമേറെ മുന്നേറാനുണ്ട്. അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യനീതി, തൊഴിലവസരങ്ങള്‍ എന്നിവ ഉറപ്പാക്കിയുള്ള നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഈ ശ്രമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button