![SAINA NEHWAL](/wp-content/uploads/2019/01/saina-nehwal-2.jpg)
ജക്കാര്‍ത്ത: ഇന്‍ഡൊനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണിലെ ഫൈനലിൽ പ്രവേശിച്ച് സൈന നെഹ്വാൾ. ആവേശം നിറഞ്ഞ സെമി പോരാട്ടത്തിൽ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സൈന ഫൈനലിലേക്ക് കുതിച്ചത്.
ആദ്യ ഗെയിം നഷ്ടമായ സൈന ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. സ്കോർ 18-21, 21-12, 21-18. കരോലിനാ മാരിനും ചെന്‍ യുഫെയിയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയി ആയിരിക്കും കലാശ പോരാട്ടത്തിൽ സൈനയോടൊപ്പം ഏറ്റുമുട്ടുക.
Post Your Comments