ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ഇന്ത്യ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍, ഗുസ്തി താരം ബജ്രംഗ് പുനിയ തുടങ്ങി ഒമ്പത് കായിക താരങ്ങള്‍ക്ക് പത്മ പുരസ്‌കാരം. ഗംഭീര്‍, ഛേത്രി, ശരത് കമല്‍, പുനിയ തുടങ്ങിയവര്‍ പത്മശ്രീ ബഹുമതി നേടിയപ്പോള്‍. ഹരിക ദ്രോണവള്ളി (ചെസ്സ്), ബോംബേല ദേവി (ആര്‍ച്ചറി), പ്രശാന്തി സിംഗ് (ബാസ്‌ക്കറ്റ്‌ബോള്‍), അജയ് താക്കൂര്‍ (കബഡി), പത്മശ്രീ പുരസ്‌കാരം, ബച്ചന്‍ദീ പാല്‍ (പര്‍വേസ്), പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
2011 ഏകദിന ലോകകപ്പ്,2007 ടി20 ലോകകപ്പ് ഈ രണ്ടു സമയത്തും ഇന്ത്യക്ക് ലോക കപ്പ് നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആളാണ് ഗൗതം ഗംഭീര്‍. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അദ്ദേഹം ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നില്ല. അടുത്തിടെ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.
1964ന് ശേഷം ആദ്യമായി എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം ജയിച്ചത് ഛേത്രിയുടെ മികവില്‍ ആയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരം കൂടിാണ് ഛേത്രി. മെസിയുടെ ഗോള്‍ വേട്ടയും മറികടന്നാണ് ഛേത്രിയുടെ കുതിപ്പ്. ഇനി
112 പേര്‍ക്കാണ് ഇത്തവണ പത്മപുരസ്‌കാരം ലഭിച്ചത്. ഇതില്‍ 94 പേര്‍ക്ക് പത്മശ്രീയും 14 പേര്‍ക്ക് പത്മഭൂഷനും നാല് പേര്‍ക്ക് പത്മവിഭൂഷനും ലഭിച്ചു.
Post Your Comments