News

ചൈത്ര തെരേസ ജോണിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതില്‍ വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഡിസിപി ചൈത്ര തെരേസ ജോണ്‍ ഐപിഎസിന്റെ സിപിഎം ജില്ലാകമ്മറ്റി ഓഫീസ് റെയ്ഡ് മാധ്യമശ്രദ്ധ നേടാനാണ് . ‘വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ താത്പര്യമുള്ള വനിതയാണ് അവരെന്നാണ് ഞാന്‍ കരുതുന്നത്. അവരുടെ സ്വഭാവം അങ്ങനെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ ഒരു ഗൂഢാലോചനയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്’ – ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

നിയമസഭാ സമ്മേളനം ചേരുന്നതിന് തൊട്ടു തലേ ദിവസം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button