Latest NewsKeralaNews

സഖാവേ, ഇനിയും ജോലിയുണ്ട്, 7 ഒഴിവുകൾ! നഗരസഭയില്‍നിന്ന് ആനാവൂർ നാഗപ്പന് മറ്റൊരു കത്ത് കൂടി, വിവാദം പുകയുന്നു

തിരുവനന്തപുരം: നഗരസഭയിലെ താത്ക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് തിരുവനന്തപുരം മേയര്‍ പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട സംഭവത്തിന് പിന്നാലെ തിരുവനന്തപുരം നഗരസഭയില്‍ നിന്ന് സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച മറ്റൊരു കത്ത് കൂടി പുറത്ത്.നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ ഡി.ആര്‍ അനിൽ അയച്ച കത്താണ് പുറത്തായത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ഒന്‍പത് നിയമനങ്ങള്‍ക്കായി യോഗ്യരായവരുടെ പട്ടിക കൈമാറണമെന്നാണ് ആനാവൂർ നാഗപ്പന് അയച്ച കത്തിൽ പറയുന്നത്.

ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി പണികഴിപ്പിച്ച വിശ്രമകേന്ദ്രത്തില്‍ കുടുംബശ്രീ മുഖേന ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിയമനത്തിന് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒൻപത് ഒഴിവുകളാണുള്ളതെന്നും കത്തിൽ പറയുന്നുണ്ട്. സഖാവേ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തില്‍ ഒഴിവുകളുടെ എണ്ണവും യോഗ്യതയും ശമ്പളവുമെല്ലാം വിവരിക്കുന്നുണ്ട്.

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്ത് പുറത്തുവന്നിരുന്നു. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.

അതേസമയം, കത്ത് അയച്ചിട്ടില്ലെന്നാണ് ആര്യ രാജേന്ദ്രന്റെ പ്രതികരണം. കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച കത്താണ് പുറത്തായത്. ഇതാണ് മേയർ നിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button