അജ്മാന്‍: യു.എ.ഇ. സായുധസേനയുടെ സൈനികാഭ്യാസ പ്രകടനം യൂണിയന്‍ ഫോട്രെസ്സ് – മാര്‍ച്ചില്‍ അജ്മാനില്‍ നടക്കും. പ്രതിരോധത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കും യു.എ.ഇ. സായുധസേന വഹിക്കുന്ന പങ്ക് വിളിച്ചോതുന്നതാകും പ്രകടനം. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും തീ പാറുന്ന പീരങ്കികളുമൊക്കെയായി സൈന്യം പരിശീലനം തുടങ്ങിക്കഴിഞ്ഞു.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും കാണാന്‍ അവസരമൊരുക്കിയാണ് സൈനികാഭ്യാസപ്രകടനം അരങ്ങേറുക. ആയുധങ്ങള്‍, പരിശീലനം, സാങ്കേതികത തുടങ്ങിയവയിലൊക്കെ മികവുപുലര്‍ത്തുന്ന സായുധസേനയുടെ പ്രകടനങ്ങള്‍ നേരിട്ട് കാണാന്‍ സാധിക്കുന്നത് അപൂര്‍വമാണ്. ഇതിനുമുന്‍പ് അബുദാബിയിലും ഷാര്‍ജയിലും അല്‍ ഐനിലും ഫുജൈറയിലും ഇത്തരത്തില്‍ സൈനികാഭ്യാസം നടന്നിട്ടുണ്ട്.
Post Your Comments