ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അക്രമണം ആസൂത്രണം ചെയ്ത ഭീകരന്‍ അറസ്റ്റില്‍. ജയ്‌ഷെ മുഹമ്മദ് സംഘടനയില്‍ അംഗമായയാളാണ് അറസ്റ്റിലായത്. റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്കിടെ ആക്രമണത്തിനു ശ്രമിക്കവേയാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
അബ്ദുള്‍ ലത്തീഫ് ഗനായ് എന്നയാളാണ് ജമ്മു കാശ്മീരില്‍ പോലീസ് പിടിയിലായത്. ഈ മാസം 20ന് ഡല്‍ഹരി പോലീസിന്റെ പ്രത്യേക വിഭാഗം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജമ്മുകാശ്മീരില്‍ അടുത്തിടെയുണ്ടായ നിരവധി ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ കൈയില്‍ നിന്ന് ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.
Post Your Comments