Latest NewsIndiaNewsInternational

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിക്കരുതെന്ന് സൗദി

സ്വദേശികളുടെയും വിദേശികളുടേയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് മുന്നറിയിപ്പ്

റിയാദ്: ഇന്ത്യക്ക് സൗദിയുടെ മുന്നറിയിപ്പ്. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അനുവദിച്ചതിലും കൂടുതല്‍ കീടനാശിനി ഉപയോഗിക്കാന്‍ പാടില്ലെന്ന് സൗദി. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടേയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് മുന്നറിയിപ്പ്.

ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ചില പച്ചക്കറികളില്‍ അളവില്‍ കൂടുതല്‍ കീടനാശിനി പ്രയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൗദി മുന്നറിയിപ്പ് നല്‍കിയത്. നേരത്തെ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പച്ചമുളകില്‍ അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പച്ചമുളകിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു. സൗദിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അമിതമായി കീടനാശിനി പ്രയോഗവും മറ്റു നിയമലംഘനങ്ങളും നടത്താന്‍ പാടില്ലന്ന് ഇന്ത്യ ഗവര്‍മെന്റെ് കര്‍ഷകര്‍ക്കും പച്ചക്കറി കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഈജിപ്റ്റില്‍ നിന്നുള്ള ഉള്ളി ഇറക്കുമതിക്ക് സൗദി തല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button