ന്യൂ ഡൽഹി : പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ നടൻ മോഹൻലാലിനും ശാസ്ത്രജ്ഞൻ നമ്പി നാരായണനും പത്മഭൂഷൺ. നടനും നര്‍ത്തകനുമായ പ്രഭുദേവ, ഗായകന് കെ ജി ജയന്, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദ , പുരാവസ്തുഗവേഷകന് കെ.കെ.മുഹമ്മദ്, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ഗായകൻ ശങ്കർ മഹാദേവൻ,ആരോഗ്യ വിദഗ്ധനായ മാമൻ ചാണ്ടി, സംഗീതജ്ഞൻ ശിവമണി, തുടങ്ങി 94 പേര് ഇത്തവണ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. അന്തരിച്ച പത്രപ്രവർത്തകൻ കുൽദീപ് നയ്യാർക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പ്രഖ്യാപിച്ചു.
അതേസമയം രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചു.മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന് ഭൂപന്‍ ഹസാരിക എന്നിവര്‍ക്കാണ് പുരസ്കാരം. ഇതിൽ നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തരബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
Post Your Comments