ലണ്ടന്‍ : പരിശീലക സ്ഥാനത്ത് നിന്ന് ഫ്രഞ്ച് മുന്‍ താരം തിയറി ഹെന്റ്രിയെ പുറത്താക്കി മൊണാക്കോ എഫ്.സി. പകരം മുന്‍ പരിശീലകന് ലിയനാര്‍ദോ ജര്ദീമിനെ നിയമിക്കാനും ക്ലബ് തീരുമാനിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് മൊണാക്കോയെ പരിശീലകനായി നിയമിക്കുന്നത്. എന്നാല്‍ ഹെന്റ്രിക്ക് കീഴില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. ഇതാണ് താരത്തിന്റെ സ്ഥാനം തെറിക്കാന്‍ കാരണം.
മൂന്ന് മാസത്തിനിടെ അഞ്ച് ജയം മാത്രമാണ് തിയറിക്ക് കീഴില്‍ മൊണാക്കോ സ്വന്തമാക്കിയത്. നിലവില്‍ ഒന്നാം ലീഗില്‍ നിന്ന് തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. 12 ലീഗ് വണ്‍ മത്സരത്തില്‍ ഹെന്റ്രിക്ക് ജയിക്കാനായത് മൂന്ന് മത്സരങ്ങളില്‍ മാത്രമാണ്. അടുത്ത മത്സരങ്ങളില്‍ സഹപരിശീലകനായ ഫ്രാങ്ക് പാസിക്കാണ് പരിശീലനച്ചുമതല.
Post Your Comments