KeralaLatest News

പ്രിയനന്ദനെ ചാണകവെള്ളം തളിച്ച കേസ് : പ്രതി ആരെന്ന് വെളിപ്പെടുത്തി ഇരിങ്ങാലക്കുട ഡിവൈഎസ്പി

ആക്രമിച്ചത് അയ്യപ്പനെതിരെ പറയാന്‍ നീ ആരെടാ എന്ന് ചോദിച്ച്

തൃശൂര്‍: സംവിധായകന്‍ പ്രിയന്ദന്റെ മേല്‍ ചാണകവെള്ളം തളിച്ചതിനു പിന്നില്‍ ആരെന്ന് വെളിപ്പെടുത്തി ഇരിങ്ങാലക്കുട ഡിവൈഎസ്പി. ആര്‍എസ്എസ് നേതാവായ സരോവറിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പൊലീസ് വെളിപ്പെടുത്തി. . പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഇരിങ്ങാലക്കുട ഡിവൈഎസ്പി പറഞ്ഞു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് പ്രിയനന്ദനന്റെ വീടിന് സമീപത്തുവെച്ച് മര്‍ദ്ദിച്ച ശേഷം തലയില്‍ ചാണകവെള്ളം ഒഴിച്ചത്.

തനിക്കു നേരെ നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ പറഞ്ഞു. കണ്ടാല്‍ അറിയുന്ന ആളുകളാണ് ആക്രമണം നടത്തിയത്. അവര്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നുമായിരുന്നു പ്രിയനന്ദനന്റെ പ്രതികരണം.

ആസൂത്രിതമായ ആക്രമണമാണ് നടന്നത്. ഇതൊരു തുടക്കം മാത്രമാണ്, ഇനി നോക്കിയിരുന്നോ എന്ന ഭീഷണിയും അക്രമികള്‍ നടത്തിയെന്ന് പ്രിയനന്ദനന്‍ പറഞ്ഞു.നടന്നുവരുമ്പോള്‍ അവര്‍ ഓടിവന്ന് ചാണകവെള്ളം തലയിലൂടെ ഒഴിക്കുകയായിരുന്നു. തലയുടെ വശത്തായി അടിക്കുകയും ചെയ്തു. അയ്യപ്പനെതിരെ പറയാന്‍ നീ ആരാടാ എന്നു ചോദിച്ചായിരുന്നു ആക്രമണം. ആളുകള്‍ കൂടിയപ്പോള്‍ അവര്‍ ഓടിപ്പോയി.ഏതു സമയവും പൊലീസ് സംരക്ഷണത്തില്‍ നടക്കാന്‍ തനിക്കാവില്ല. അതുകൊണ്ട് ഇങ്ങനെ തന്നെ മുന്നോട്ടുപോവുമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു

ഫെയ്സ്ബുക്ക് പോസ്റ്റിലെ ഭാഷ മോശമെന്നു കണ്ടാണ് പിന്‍വലിച്ചത്. ദൈവങ്ങളെ അധിക്ഷേപിച്ചെന്നു സ്വയം വിലയിരുത്തുന്നില്ല. സാധാരണ ഗതിയില്‍ ഉന്നയിക്കുന്ന വിമര്‍ശനമായിരുന്നു തന്റേത്. അതു കൊലക്കുറ്റമൊന്നുമല്ല. തനിക്കെതിരെ പ്രകടനം നടത്തിയവര്‍ ഉപയോഗിച്ച ഭാഷ അതിനേക്കാള്‍ മോശമായിരുന്നുവെന്നും പ്രിയനന്ദനന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button