Latest NewsIndia

നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ ഉത്തരവ്

മുംബൈ: രത്‌നവ്യാപാരിയും കോടികളുടെ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുമായ നീരവ് മോദിയുടെ 100 കോടിയോളം രൂപ വിലമതിക്കുന്ന ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ ഉത്തരവ്. മുംബൈ നഗരത്തില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലെ കിഹിം ബീച്ചിനോട് ചേര്‍ന്നാണ് ബംഗ്ലാവ്. 33,000 ചതുരശ്ര അടിയുള്ള ഈ ആഡംബര ബംഗ്ലാവ് നിമയവിരുദ്ധമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റാനുളള നടപടികള്‍ ഇതിനോടകം തന്നെ ജില്ലാ ഭരണകൂടം ആരംഭിച്ചു. തീരദേശ നിയന്ത്രണ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന് റായിഗഡ് ജില്ലാ കളക്ടര്‍ സൂര്യവാന്‍ഷി പറഞ്ഞു. പാരിസ്ഥിതിക മാനദണ്ഡങ്ങളും ലംഘിച്ചിട്ടുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button