കുവൈറ്റ് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ എളമരം കരീം പറഞ്ഞു. കല കുവൈറ്റിന്റെ 41ാം വാര്‍ഷിക പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ കുവൈറ്റിലെത്തിയതായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും വലിയ വിജയം ഇടതുപക്ഷ ജനാധിപത്യമുന്നണി കരസ്ഥമാക്കും. 2004 ന് സമാനമായ, ഇടത്പക്ഷരാഷ്ട്രീയത്തിന് വലിയ ജനകീയ അംഗീകാരമുള്ള സാഹചര്യമാണ് കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നത്. അത് ജനകീയമായ ഇടപെടല്‍ നടത്തുന്ന കേരള സര്‍ക്കാറിന്റെ പ്രവര്‍ത്തന ഫലമായി രൂപപ്പെട്ടതാണ്.
നിരവധിയായ പ്രവാസിക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക വഴി പിണറായി സര്‍ക്കാര്‍ ഒരു പ്രവാസി സഹൃദസര്ക്കാറായി മാറിയിരിക്കുകയായെന്നും സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് അദ്ദേഹം വിശദീകരിച്ചു.
ബിജെപിയെ പരാജയപ്പെടുത്തുക കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ ഗവണ്മെന്റിന് രൂപം നല്‍കുക. ലോക്സഭയില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കുക എന്നീ മുന്ന് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് സിപിഎം ഇത്തവണ തിരഞ്ഞെടുപ്പ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments