UAELatest NewsGulf

അനുവാദമില്ലാതെ ചിത്രമെടുത്തെന്ന് ആരോപിച്ച് കുടുംബത്തെ മര്‍ദ്ദിച്ച നടിക്കെതിരെ യുഎഇയില്‍ കേസ്

ദൂബായ്  : അനുവാദമില്ലാതെ ചിത്രമെടുത്തെന്ന് ആരോപിച്ച് അമേരിക്കന്‍ കുടുംബത്തെ മര്‍ദ്ദിച്ചതിന് ഈജിപ്ഷ്യന്‍ നടിക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. സീന എന്ന ഈജിപ്ഷ്യന്‍ നടിയും അവരുടെ സഹോദരിയുമാണ് അമേരിക്കന്‍ കുടുംബത്തെ ഹോട്ടലില്‍ വെച്ച് മര്‍ദ്ദിച്ചതിന് കേസില്‍ പെട്ടിരിക്കുന്നത്.

അമേരിക്കന്‍ കുടുംബത്തിലെ 12 വയസുളള അവരുടെ മകളെ മര്‍ദ്ദിച്ചതിന് മറ്റൊരു കേസും എടുക്കണമെന്ന് വാദിക്ക് വേണ്ടി ഹാജരായ അല്‍ റോവാഡ് അഡ്വക്കേറ്റ്സിലെ അവാറ്റീഫ് മുഹമ്മദ് വാദിച്ചു. എന്നാല്‍ നടിയും ഇവരുടെ സഹോദരിയും കുറ്റം നിഷേധിക്കുകയാണ് ഉണ്ടായത് . വാദി ഭാഗത്തിന്‍റെ വാദം കേള്‍ക്കുന്നതിനായി . കേസ് ഇപ്പോള്‍ നീട്ടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button