പൈപ്പ് വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കണംകുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തില്‍ പച്ചവെളളം കലര്‍ത്തി ആറിക്കുന്നത് ആരോഗ്യകരമല്ല. കലര്‍ത്തുന്ന പച്ചവെളളത്തിന്റെ ഗുണനിലവാരം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ചിലയിടങ്ങളില്‍ ഹോട്ടലുകളിലും സത്കാര സ്ഥലങ്ങളിലും മറ്റും തിളപ്പിച്ച വെളളത്തില്‍ പച്ചവെളളം കലര്‍ത്തുന്ന രീതി കാണാറുണ്ട്. അതു നിരുത്സാഹപ്പെടുത്താം. ജാഗ്രത പുലര്‍ത്താം.
പൈപ്പ് വെളളത്തിന് രുചിവ്യത്യാസമോ നിറവ്യത്യാസമോ അനുഭവപ്പെടുന്നുവെങ്കില്‍ അത് അവഗണിക്കരുത്. പ്രശ്‌നം ഗുരുതരമാകാന്‍ നാളേറെ വേണ്ട! വാട്ടര്‍ടാങ്ക് പരിശോധിക്കണം. ചെളിയും മറ്റു മാലിന്യങ്ങളും അടിയാനുളള സാധ്യതയുണ്ട്. ഇടയ്ക്കിടെ ടാങ്ക് കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ടാങ്കില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ കിണര്‍ പരിശോധിക്കുക. വളര്‍ത്തുമൃഗങ്ങളോ പക്ഷികളോ കിണറ്റില്‍ അകപ്പെട്ടു ചീയാനുളള സാധ്യതയുണ്ട്.
കിണര്‍ വൃത്തിയാക്കിയ ശേഷം ഊറിക്കൂടുന്ന വെളളത്തില്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയാക്കി നേര്‍പ്പിച്ചു ചേര്‍ക്കാം. ഇക്കാര്യത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം തേടുക.
Post Your Comments