കൊച്ചി: കോഴിക്കോട് ബസ്സ് സ്റ്റാന്‍റില്‍ 2006 ല്‍ നടന്ന ഇരട്ട സ്ഫോടന കേസിലെ രണ്ടാം പ്രതി അസ്ഹറിനെ നാളെ ത്യേക എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. 12 വര്‍ഷമായി സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് അസ്ഹര്‍. ഇന്‍റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെതുടര്‍ന്നാണ് അസ്ഹറിനെ സൗദി പൊലീസ് പിടികൂടി കഴിഞ്ഞ ദിവസം ദില്ലി വിമാനത്താവളത്തിലേക്ക് അയച്ചത്. ദില്ലി കോടതിയില്‍ ട്രാന്‍സിറ്റ് വാറണ്ടും ഹാജരാക്കിയിരുന്നു.
വിമാനത്താവളത്തില്‍വച്ചാണ് എന്‍ ഐ എ പിടികൂടിയത്. പിടികൂടിയ പ്രതിയെ കൊച്ചി എന്‍ ഐ എ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അസ്ഹറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അപേക്ഷ നല്‍കും. ചോദ്യം ചെയ്യലില്‍ കേസില്‍ ഇനി പിടിയിലാകാനുള്ള അഞ്ച് പ്രതികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് അസ്ഹര്‍ പിടിയിലാകുന്നത്.
മാറാട് കലാപകേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് 2006 മാര്‍ച്ചില്‍ കോഴിക്കോട്ടെ രണ്ട് ബസ്റ്റാന്‍റുകളില്‍ പ്രതികള്‍ ബോംബ് സ്ഫോടനം നടത്തിയത്. കശ്മീര്‍ റിക്രൂട്ടമെന്‍റ് കേസില്‍ പിടിയിലായ തടിയന്‍റവിടെ നസീറാണ് കേസിലെ ഒന്നാം പ്രതി.
Post Your Comments