Latest NewsKerala

സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം: ചാണക വെള്ളമൊഴിച്ചു

തൃശൂര്‍•ശബരിമല വിഷയത്തില്‍ വിവാദ പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. തന്നെ ഒരു സംഘം മര്‍ദ്ദിച്ചെന്നും വീടിനു മുന്നില്‍ ചാണക വെള്ളമൊഴിക്കുകയും ചെയ്തതായി പ്രിയനന്ദനന്‍ പറഞ്ഞു. അസഭ്യം പറയുകയും ചെയ്തു. രാവിലെ 9 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പ്രിയനന്ദനന്‍ ആരോപിച്ചു. അക്രമികള്‍ പ്രദേശത്തുള്ളവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആരോപണം ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ നിഷേധിച്ചു. ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ പ്രവര്‍ത്തകരല്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button