
മനാമ: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ മലയാളിക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ച് ഒന്നാം ഹൈ ക്രിമിനല്‍ കോടതി. ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളുടെ സുഹൃത്തിനെ പ്രതിയാക്കി വിധി വന്നിരിക്കുന്നത്. കാറില്‍ ഏണി കെട്ടിവെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലയില്‍ അവസാനിച്ചത്. എന്നാൽ കൊലപാതകം നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും പ്രതി മൊഴി നൽകുകയുണ്ടായി.
Post Your Comments