അബുദാബി : അബുദാബിയുടെ നെറുകയിൽ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറന്നുതുടങ്ങി. ഹെലികോപ്റ്ററിന്റെ ഉദ്ഘാടനം യു.എ.ഇ. സായുധ സേന ഉപസര്‍വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍വഹിച്ചു. അത്യാധുനിക പടക്കോപ്പുകള്‍ സജ്ജീകരിച്ച ഹെലികോപ്റ്ററാണിത്.
യു.എ.ഇ.യുടെ അഡ്വാന്‍സ്ഡ് മിലിട്ടറി മെയ്ന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹൗള്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത നൂതന പടക്കോപ്പുകള്‍ സജ്ജീകരിച്ച വാഹനമാണിത്. യു.എ.ഇ. സായുധ സേനയ്ക്ക് ദേശീയ പ്രതിരോധ എന്‍ജിനീയറിങ് മേഖല നല്‍കുന്ന സംഭാവനകള്‍ ഏറെ അഭിമാനം പകരുന്നതാണെന്നും ദേശീയ മാനവ വിഭവശേഷിയില്‍ വാര്‍ത്തെടുക്കുന്ന ശക്തമായ സായുധ സേനാ സഖ്യമാണ് രാജ്യത്തിന് ആവശ്യമെന്നും ആവശ്യമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
Post Your Comments